വല്ലച്ചിറ ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
### വല്ലച്ചിറ ഗ്രാമപഞ്ചായത്തിന്റെ സംക്ഷിപ്ത ചരിത്രവും സവിശേഷതകളും 1940-ൽ ആറാട്ടുപുഴ പഞ്ചായത്തും പിന്നീട് വല്ലച്ചിറ പഞ്ചായത്തും രൂപീകൃതമായി. ആദ്യ പ്രസിഡന്റായി പാറയ്ക്കൽ വറീത് സ്ഥാനമേറ്റു. 1953-ലെ ജനാധിപത്യ തിരഞ്ഞെടുപ്പിലൂടെ മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, തുടർന്ന് 1979 വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. 1978-ൽ പഞ്ചായത്തിന്റെ ഭാഗമായിരുന്ന ആവിണിശ്ശേരി വില്ലേജ് വേർതിരിച്ച് ആവിണിശ്ശേരി പഞ്ചായത്ത് രൂപീകരിച്ചു. 1979 മുതൽ 1985 വരെ കെ.ഡബ്ള്യു. കേശവൻ ഇളയത് പ്രസിഡന്റായിരുന്നു. പുരാതനകാലത്ത് വല്ലച്ചിറയും ആറാട്ടുപുഴയും ഉൾപ്പെടുന്ന പ്രദേശങ്ങളുടെ ഭൂരിഭാഗം ഭൂമിയും ബ്രഹ്മസ്വം-ദേവസ്വം വകയിലായിരുന്നു. “വല്ലഭൻ ചെട്ടിയാർ” ഭഗവതി ക്ഷേത്രത്തിനു മുൻവശത്ത് വലിയൊരു ചിറ നിർമ്മിച്ചതിനാലാണ് “വല്ലഭച്ചിറ” എന്ന പേര് രൂപപ്പെട്ടു പിന്നീട് അത് “വല്ലച്ചിറ”യായി ലോപിച്ചുവെന്നു കരുതപ്പെടുന്നു....
കൂടുതൽ വായിക്കുക