ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
കാഴ്ചപാടും ദൗത്യവും

കാഴ്ച‌പ്പാട്

സമയ ബന്ധിതവും, സുതാര്യവും ആധുനിക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയും ഗുണമേന്മയുള്ള സേവനങ്ങൾ ജനങ്ങൾക്ക് അനുഭവവേദ്യമാക്കുക, ജനസൗഹൃദ പഞ്ചായത്ത് നിലവാരം ഉയർത്തുക.

ദൗത്യം

കാഴ്ചപ്പാടിനെ അന്വർത്ഥമാക്കും വിധം പ്രവർത്തനങ്ങൾ ഏറ്റെടുക്കുക. ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നിലനിർത്തുക

വല്ലച്ചിറ ഗ്രാമപഞ്ചായത്തിൽ പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച രീതിയിലും സുതാര്യമായും സേവനങ്ങൾ സമയബന്ധിതമായും ഏറ്റവും വേഗത്തിലും എത്തിക്കുക വഴി ജനങ്ങൾക്ക് പഞ്ചായത്തിന്റെ ഓഫീസ് സംവിധാനങ്ങളിൽ പരിപൂർണ്ണ സംതൃപ്തി ഉറപ്പുവരുത്തുകയും ജനപങ്കാളിത്തത്തോടുകൂടി ജനോപകാരപ്രദമായ നവീന ആശയങ്ങളും പദ്ധതികളും, ജനപ്രതിനിധികളുടേയും, ജീവനക്കാരുടേയും ഉത്തരവാദിത്വത്തിൽ സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങൾക്ക് അനുഭവ വേദ്യമാകുംവിധത്തിൽ ഫലപ്രാപ്തി കൈവരിക്കുകയും തികച്ചും സൗഹൃദപരവും, ആരോഗ്യപരവും സർവ്വോപരി ജനോപകാരപ്രദവുമായ ഒരു അന്തരീക്ഷത്തിൽ പഞ്ചായത്തിനെ മികച്ച പഞ്ചായത്തുകളുടെ മുൻ നിരയിൽ എത്തിക്കുകയുമാണ് പഞ്ചായത്തിന്റെ ഗുണമേന്മാ നയം.