ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
വല്ലച്ചിറ ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം

1940 ല്‍ ആറാട്ടുപുഴ പഞ്ചായത്തും പിന്നീട് വല്ലച്ചിറ പഞ്ചായത്തും രൂപീകൃതമായി. പാറയ്ക്കല്‍ വറീത് പ്രസിഡന്റായി സ്ഥാനമേറ്റു. 1953 ല്‍ നടന്ന ജനാധിപത്യക്രമത്തിലുള്ള തിരഞ്ഞെടുപ്പിലൂടെ മുല്ലപ്പിള്ളി ഗോവിന്ദന്‍കുട്ടി നായര്‍ പ്രസിഡന്റാവുകയും 1979 വരെ തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റായി തുടരുകയും ചെയ്തു. 1978 ല്‍ ഈ പഞ്ചായത്തിന്റെ ഭാഗമായിരുന്ന ആവിണിശ്ശേരി വില്ലേജിനെ വിഭജിച്ച് ആവിണിശ്ശേരി പഞ്ചായത്ത് രൂപീകരിച്ചു. 1979-1985 ല്‍ കെ.ഡബ്ള്യു. കേശവന്‍ ഇളയതു പ്രസിഡന്റായിരുന്നു.പുരാതനകാലത്ത് ബ്രഹ്മസ്വം ദേവസ്വം വകയായിരുന്നു വല്ലച്ചിറ, ആരാട്ടുപുഴ മേഖയിലുള്ള ഭൂമി ഏറെയും. സാമൂഹ്യ വ്യവസ്ഥിതിയില്‍ ആധിപത്യം കയ്യാളിയിരുന്ന ഇവര്‍ തന്നെയാണ് ഗ്രാമത്തിലെ ഭൂസ്വത്തില്‍ ഭൂരിഭാഗത്തിന്റെയും അവകാശികള്‍. വല്ലഭന്‍ ചെട്ടിയാര്‍ എന്നൊരാളുടെ നേതൃത്വത്തില്‍ ഭഗവതി ക്ഷേത്രത്തിനു മുന്‍വശത്തായി ഒരു വലിയ ചിറകുഴിക്കുകയും അങ്ങനെ വല്ലഭച്ചിറയാവുകയും ആ പേര് ലോപിച്ച് വല്ലച്ചിറയായി എന്നും കരുതുന്നു. കെ. ഡബ്ള്യു. കേശവന്‍ ഇളയത് മുല്ലപ്പിള്ളി ഗോവിന്ദന്‍കുട്ടി നായര്‍, പുളിക്കല്‍ പേണ്ടന്‍ നമ്പീശന്‍ ആറാട്ടുപുഴ മുതസായവര്‍ സ്വാതന്ത്ര്യസമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. പ്രാദേശികതലത്തില്‍ പ്രക്ഷോഭണം നടത്തി അറസ്റ്റ് വരിച്ച് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. മാതേത്ത് നാരായണന്‍ നായര്‍, ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്ത് പൂര്‍ണ്ണമായും പങ്കെടുത്തതാണ്. ഗവ. യു.പി.സ്കൂള്‍ വല്ലച്ചിറയാണ് പഞ്ചായത്തില്‍ നിലവില്‍ വന്ന ആദ്യ വിദ്യാഭ്യാസ സ്ഥാപനം. 1940 ലാണ് വല്ലച്ചിറ പഞ്ചായത്തില്‍ ഒരു ഗ്രാമീണ വായനശാല സ്ഥാപിക്കപ്പെട്ടത്. പിന്നീട് പഞ്ചായത്തില്‍ ആറാട്ടുപുഴ വായനശാല ഉണ്ടായി. ജനകീയാസൂത്രണ പരിപാടിയില്‍ യൂണിവേഴ്സല്‍ വായനശാല, വിക്ടറി വായനശാല, നവപുഷ്പകലാസമിതി എന്നിവ പിന്നീട് രൂപീകരിച്ചു. വല്ലച്ചിറ കൃഷ്ണപിള്ള സ്മാരകമന്ദിരത്തില്‍ പാറളം ജോസഫ് മാസ്റ്റര്‍ മെമ്മോറിയല്‍ വായനശാലയും പ്രവര്‍ത്തിക്കുന്നു. കിഴക്ക് - എന്‍.എച്ച്. 47 ആയി ഒല്ലൂര്‍, തലോര്‍ ആ സ്ഥലങ്ങള്‍ ബന്ധപ്പെടുന്നു. പടിഞ്ഞാറ് ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂര്‍, തൃശൂര്‍റോഡ്. കാര്‍ഷികവിളകള്‍  നാളികേരം, കുരുമുളക് വാഴകൃഷി, കവുങ്ങ് എന്നിവയാണ്. വാണിജ്യം - സ്വര്‍ണ്ണാഭരണനിര്‍മ്മാണകേന്ദ്രം, ഓട് നിര്‍മ്മാണം എന്നിവയാണ്. ഉദയകലാസമിതി, കലാദര്‍ശന്‍ ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്സ്, മഹാരസികന്‍, ന്യൂഫ്രണ്ട്സ്, സാന്റോസ്, കിരണ്‍ കലാവേദി, നിറം, പുതുമ എന്നിവ വല്ലച്ചിറ പഞ്ചായത്തിലെ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. കായികരംഗത്ത് കലാദര്‍ശന്‍, മഹാരസികന്‍, ന്യൂഫ്രണ്ടസ്, സാന്റോസ് എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. തുമ്പപ്പൂ-ആറാട്ടുപുഴ, യുവജനസമിതി-വല്ലച്ചിറ എന്നിവ പഞ്ചായത്തിലെ സാംസ്കാരിക സ്ഥാപനങ്ങളാണ്. കെ.എം.എന്‍.പി.എസ്.കടലാശ്ശേരി, സെന്റ് മേരീസ് എല്‍.പി.എസ്, എ.യു.പി.എസ്. പല്ലിശ്ശേരി, സെന്റ് തോമസ് എച്ച്.എസ് വല്ലച്ചിറ, സെന്റ് തോമസ് എച്ച്.എസ്. ആറാട്ടുപുഴ, സെന്റ് മരിയ അക്കാദമി ഇളംകുന്ന്, വല്ലച്ചിറ എന്നിവ പഞ്ചായത്തിലെ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. സര്‍ക്കാര്‍ മേഖലയില്‍ ജി.യു.പി.എസ് വല്ലച്ചിറ എന്ന വിദ്യാഭ്യാസ സ്ഥാപനം പ്രവര്‍ത്തിക്കുന്നു. ഈ ഗ്രാമപഞ്ചായത്തില്‍ 20 അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വല്ലച്ചിറ, ആറാട്ടുപുഴ, ചാത്തക്കുടം എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമീണ വായനശാലകള്‍  പഞ്ചായത്തിലെ ജനങ്ങള്‍ക്ക് അറിവിന്റെ വിശാലലോകം തുറന്നു നല്‍കുന്നു.